പഴശ്ശി:-കുറ്റ്യാട്ടൂർ പഴശ്ശി എൽ പി സ്കൂളിൽ കേരള സർക്കാരിൻ്റെ സമഗ്ര കാർഷിക വികസന പദ്ധതി,മുല്ലക്കൊടി റൂറൽ ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന ഉർവരം-2023 കുട്ടികൾക്കൊരു പച്ചക്കറിത്തോട്ടം വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവഹിച്ചു. മുല്ലക്കൊടി ബാങ്ക് കുറ്റ്യാട്ടൂർ ശാഖ മാനേജർ സുമേഷ്, ഡയറക്ടർ സിപി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജി കെ എന്നിവർ സംസാരിച്ചു .ഹെഡ്മിസ്ട്രസ് കെ പി രേണുക സ്വാഗതവും സ്കൂൾ കോഡിനേറ്റർ ശിശിര പി കെ നന്ദിയും പറഞ്ഞു.