മയ്യിൽ :- നാറാത്ത് കാക്കത്തുരുത്തിയിൽ വച്ച് ബസ്സ് ജീവനക്കാർക്ക് മർദ്ദനമേറ്റു. ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് ബസ് ജീവനക്കാരെ മർദ്ദിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ആശുപത്രി - കമ്പിൽ - മയ്യിൽ റൂട്ടിൽ ബസുകൾ ഇന്ന് ഓടില്ലന്ന് ജീവനക്കാർ അറിയിച്ചു.
കുറ്റ്യാട്ടൂർ റൂട്ടിലോടുന്ന പാർവ്വതി ബസ്സിലെ ഡ്രൈവർ നിധീഷ് (33) ക്ലീനർ നിവേദ് (28) എന്നിവർക്കാണ് മർദ്ദനമേറ്റത്.കാക്ക തുരുത്തിയിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് മർദ്ദനമേറ്റത്.
മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യുന്നത് വരെ മയ്യിൽ- കാട്ടാമ്പള്ളി റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ച് പ്രതിഷേധിക്കുമെന്ന് ജീവനക്കാർ അറിയിച്ചു.സംഭവത്തിൽ മയ്യിൽ പോലീസ് കെസെടുത്തു.