കുറ്റ്യാട്ടൂർ :- പഴശ്ശി ഞാലിവട്ടം വയൽ സോപാനം കലാ-കായിക വേദി വായനശാല & ഗ്രന്ഥാലയത്തിന് പഴശ്ശി എ.എൽ.പി സ്കൂൾ പുസ്തകങ്ങൾ നൽകി.
ചടങ്ങിൽ സ്കൂൾ HM കെ.പി രേണുക ടീച്ചർ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ യൂസഫ് പാലക്കൽ, അധ്യാപകരായ, ജുമാന, സനീഷ് എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ 23 വർഷക്കാലമായി കുറ്റ്യാട്ടൂർ-പഴശ്ശി പ്രദേശത്തെ കലാ-കായിക ആരോഗ്യ, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായ സോപാനം പഴശ്ശിയുടെ ഉദ്ഘാടന സജ്ജമായ കെട്ടിടത്തിൽ നിലവിലുള്ള ഗ്രന്ഥശാല വിപുലീകരിച്ച് ആധുനിക- സജ്ജീകരണത്തോടെ മികച്ച ലൈബ്രറി ഒരുക്കുന്നതിന് വേണ്ടിയുള്ള പുസ്‌തക ശേഖരണം നടത്തുന്നുണ്ട്.
ഫോൺ :- 9947644829,9567827941