കണ്ണാടിപ്പറമ്പ് :- ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ നടക്കുന്ന കണ്ണാടിപ്പറമ്പ് മാലോട്ട് വിശ്വകർമ്മ കിഴക്കെ ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിൽ ഇന്ന് ജനുവരി 31 ബുധനാഴ്ച വൈകുന്നേരം ദീപാരാധന, അരിയും പൂവും ചാർത്തൽ, തോറ്റം, തിരുവായുധം എഴുന്നള്ളിക്കൽ എന്നിവ നടക്കും.
നാളെ ഫെബ്രുവരി 1 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് അരിയും പൂവും ചാർത്തൽ, 5 മണിക്ക് ധർമ്മ ദൈവം വെള്ളാട്ടം, 6 മണിക്ക് മലക്കാരൻ വെള്ളാട്ടം, 7 മണിക്ക് ദീപാരാധന, 8 മണിക്ക് ഗുളികൻ വെള്ളാട്ടം, 9 മണിക്ക് ബാലി വെള്ളാട്ടം, തുടർന്ന് നിവേദ്യം, കാരകയ്യേൽക്കൽ, കുടവെപ്പ്, 11.30 ന് ചോന്നമ്മ തോറ്റം, 12 മണിക്ക് തായ്പരദേവത തോറ്റം. രാത്രി 8-10 മണി വരെ പ്രസാദ സദ്യ.
ഫെബ്രുവരി 2 വെള്ളിയാഴ്ച പുലർച്ചെ 1 മണിക്ക് ധർമ്മ ദൈവം, 2 മണിക്ക് മലക്കാരൻ, 3 മണിക്ക് ഗുളികൻ, 4 മണിക്ക് കുളിച്ചെഴുന്നള്ളത്ത്, 5 മണിക്ക് ബാലി, 8.30 ന് ചോന്നമ്മ, 9 മണിക്ക് തായ്പരദേവത, 12 മണിക്ക് സമാപനം.