പ്ലാസ്റ്റിക് ശേഖരണത്തിനിടെ കളഞ്ഞുകിട്ടിയത് 4 സ്വർണ്ണമോതിരങ്ങൾ ; ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ്മ സേനാംഗങ്ങൾ മാതൃകയായി


പഴയങ്ങാടി :- വീടുകളിൽ നിന്ന് പ്ലാസ്റ്റ‌ിക് ശേഖരിക്കുന്നതിനിടെ കളഞ്ഞുകിട്ടിയ സ്വർണ്ണ മോതിരങ്ങൾ വീട്ടുടമയ്ക്ക് തിരികെ നൽകി മാടായി പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ മാതൃകയായി. മൊട്ടാമ്പ്രം മഞ്ഞരവളപ്പിൽ ബേബി ബാബുവിന്റെ വീട്ടിൽ നിന്ന് ഇന്നലെ പ്ലാസ്റ്റ‌ിക് ശേഖരിക്കുന്നതിനിടെയാണ് ചെറിയ പ്ലാസ്‌റ്റിക് ബോക്സ് ഹരിതകർമസേനയ്ക്കു ലഭിച്ചത്. സംശയം തോന്നിയ തുറന്നപ്പോൾ 4 സ്വർണ മോതിരങ്ങൾ ലഭിക്കുകയായിരുന്നു. വീടിൻ്റെ പെയിന്റിങ് പ്രവൃത്തി നടത്തിയപ്പോൾ കുറേയേറെ സാധനങ്ങൾ കൂട്ടി വച്ചിരുന്നു. ഇത് മാറ്റിയപ്പോൾ മോതിരം സൂക്ഷിച്ച ബോക്സും ഇതിൽപെടുകയായിരുന്നു.

മാടായി പഞ്ചായത്തിലെ 11, 12, 13 വാർഡുകളിലെ സേനാംഗങ്ങളായ ത്രേസ്യ ബൈജു, അൽഫോൻസ ജോർജ്, ലില്ലിപോൾ, സരള പ്രഭാകരൻ, വസന്തബാബു എന്നിവരാണ് സ്വർണ മോതിരങ്ങൾ തിരികെ നൽകിയത്.

Previous Post Next Post