ചേലേരി :- തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിന്റെ ഭാഗമായി ജനുവരി 21 മുതൽ 23 വരെ തളിപ്പറമ്പ് ടൗണിലെ വിവിധ സിനിമ തിയേറ്ററുകളിൽ നടക്കുന്ന ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തിലെ വായനശാലകൾ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര സിനിമകൾ സാധാരണ ജനങ്ങളെ കാണിക്കുക എന്ന ഉദ്ദേശത്തോടെ നടക്കുന്ന ടൂർ ഇൻ ടാക്കീസ് എന്ന പരിപാടി ഇന്ന് ജനുവരി 17 ബുധനാഴ്ച
വൈകുന്നേരം 6 30ന് വളവിൽ ചേലേരി പകൽവീടിന് സമീപം എത്തിച്ചേരും.
അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ സിനിമകൾ പ്രദർശിപ്പിക്കും.