കണ്ണൂർ :- വിവാഹത്തിന് ഒട്ടകപ്പുറത്തെത്തിയ വരനെതിരെ കേസെടുത്ത് ചക്കരക്കൽ പോലീസ്. വളപട്ടണം സ്വദേശി റിസ്വാനും മറ്റ് 25 പേർക്കെതിരെയുമാണ് കേസ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മുണ്ടയാട് റോഡിൽ വരൻ ഒട്ടക്കപ്പുത്തെത്തുകയും ഒപ്പമുള്ളവർ വാഹന യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുകയും ചെയ്‌തിരുന്നു. ന്യായ വിരുദ്ധമായി സംഘം ചേർന്ന് ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്.