പള്ളിപ്പറമ്പ് കോൺഗ്രസ് സേവാദൾ യൂണിറ്റിൻ്റെയും, ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ തളിപ്പറമ്പ് ബ്ലോക്ക് KSU പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട നിഹാൽ എ.പി യെ അനുമോദിച്ചു


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് കോൺഗ്രസ് സേവാദൾ യൂണിറ്റിൻ്റെയും, ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ബ്ലോക്ക് KSU പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട നിഹാൽ എ.പി യെ അനുമോദിച്ചു.  സേവാദൾ  ജില്ല ട്രഷറർ മൂസ പള്ളിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു.

ബൂത്ത് പ്രസിഡണ്ട് എ.പി അമീർ, സി.കെ മഹമൂദ് ഹാജി, വാർഡ് മെമ്പർ കെ മുഹമ്മദ് അശ്രഫ്, എപി ഹംസ, യഹ്യ സി അബ്ദുള്ള കൈപ്പയിൽ, ജാബിർ എ പി, ത്വയ്യിബ് പി തുടങ്ങിയവർ പങ്കെടുത്തു.





Previous Post Next Post