കോഴിക്കോട് :- ദേവസ്വം സമഗ്ര നിയമ ഭേദഗതി ബില്ല് ഉടനെ പാസാക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ശമ്പള കുടിശ്ശിക മുഴുവനായി കൊടുത്തു തീർക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രതിഷേധ സമരം കോഴിക്കോട് ബോർഡ് ഓഫീസിനു മുന്നിൽ നടന്നു. സി ഐ ടി യു യൂണിയൻ കോഴിക്കോട് ജില്ലാ സെക്രട്ടറി വി. കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് പരമേശ്വരൻ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി (16, 17 ) നടത്തിയ പ്രതിഷേധ സമരത്തിൽ നിരവധി ക്ഷേത്ര ജീവനക്കാർ പങ്കെടുത്തു. ആവശ്യങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന സമര പ്രഖ്യപനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി അനിൽ കുമാർ, സെക്രട്ടറി സി.വി ദാമോദരൻ, സംസ്ഥാന ട്രഷറർ പി.ശ്രീകുമാർ, സംസ്ഥാന പ്രസിഡന്റ് എ.കെ പദ്മനാഭൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ശശി കുമാർ പേരാമ്പ്ര എന്നിവർ സംസാരിച്ചു.