DYFI വലിയ വെളിച്ചംപറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ കലോത്സവ വിജയിയെ അനുമോദിച്ചു


ചട്ടുകപ്പാറ :- സംസ്ഥാന സ്കൂൾ കലോത്സവം വയലിൻ (പൗരസ്ഥ്യം) B ഗ്രേഡ് കരസ്ഥമാക്കിയ കെ.നിരഞ്ജനയെ DYFI വലിയ വെളിച്ചംപറമ്പ് യൂണിറ്റ് അനുമോദിച്ചു. DYFl മയ്യിൽ ബ്ലോക്ക് മെമ്പറും വേശാല മേഖലാ കമ്മറ്റി സെക്രട്ടറിയുമായ നിജിലേഷ് പറമ്പൻ അനുമോദനം നൽകി. ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ബി.കെ മിഥുൻ അദ്ധ്യക്ഷത വഹിച്ചു.

സി.സുരേന്ദ്രൻ, പി.രമേശൻ, കട്ടോളി രാമകൃഷ്ണൻ, കെ.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി കെ.വി ദിവ്യ സ്വാഗതം പറഞ്ഞു.

Previous Post Next Post