കൊച്ചി :- ഓൺലൈൻ വായ്പ -ഗെയിം-ബെറ്റിങ് ആപ്പ് കമ്പനികൾ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വിദേശത്തേക്കു കടത്തിയതായി ഇ.ഡി കണ്ടെത്തൽ. കൊച്ചി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ 10 കേന്ദ്രങ്ങളിൽ ഇ.ഡി സംഘം റെയ്‌ഡ് നടത്തി. 123 കോടി രൂപ മരവിപ്പിച്ചു.
കമ്പനികളിൽ ഏറിയ പങ്കും ചൈനീസ് നിയന്ത്രണത്തിലുള്ളതാണ്. കൊച്ചി വൈപ്പിൻ സ്വദേശി റാഫേൽ ജെയിംസ് റൊസാരിയോയുടെ വീട്ടിലും റെയ്‌ഡ് നടത്തി. റാഫേലിന്റെ ബാങ്ക് അക്കൗണ്ട് വഴി പുറത്തേക്ക് പണം കടത്തിയെന്ന് വ്യക്തമായതിനെത്തുടർന്ന് ഈ അക്കൗണ്ട് മരവിപ്പിച്ചു.