കണ്ണൂർ :- വീട്ടിൽ ഇരുന്നു കൂടുതൽ പണം സമ്പാദിക്കാം എന്ന വാഗ്ദാനം നൽകി യുവതിയുടെ 1,78,700 രൂപ തട്ടിയെടുത്തെന്നു പരാതി. സമൂഹമാധ്യമം വഴി ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തതാണു ചാലാട് സ്വദേശിയെ തട്ടിപ്പിനിരയാക്കിയത്.
മൊബൈലിലേക്ക് സന്ദേശങ്ങളയച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ‌്ക് നൽകി അത് പൂർത്തീകരിച്ചാൽ പണം നൽകും. പിന്നീട് ടാസ്കിൽ പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ടാസ്ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതുമാണു തട്ടിപ്പിൻ്റെ രീതി.
പൊലീസ് സൈബർ ക്രൈം ഹെൽപ്പ്ലൈൻ നമ്പർ : 1930