ചെന്നൈ :- ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്ന സംവിധാനം ഏപ്രിൽ മാസത്തോടെ തമിഴ്‌നാട്ടിലെ എല്ലാ മദ്യവിൽപ്പനശാലകളിലും നടപ്പാക്കും. കാലിക്കുപ്പി തിരിച്ചുകൊടുത്താൽ 10 രൂപ കിട്ടും. മദ്യം വിൽക്കുമ്പോൾ കുപ്പിക്ക് പത്തുരൂപ അധികം ഈടാക്കിയാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. ഒഴിഞ്ഞ മദ്യക്കുപ്പികൾ വലിച്ചെറിയുന്നതുകൊണ്ടുള്ള പാരിസ്ഥിതികപ്രശ്നങ്ങളും അപകടങ്ങളും കണക്കിലെടുത്താണ് പുതിയ സംവിധാനം.
ടാസ്മാക്കിൻ്റെ ഓരോ മദ്യവിൽപ്പനശാലയോടു ചേർന്നും കാലിക്കുപ്പി തിരിച്ചെടുക്കുന്ന കൗണ്ടറുകൾ തുടങ്ങും. ഇതിൻ്റെ നടത്തിപ്പ് കരാർ നൽകും. ഈ മാസം അവസാനത്തോടെ കരാറിനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.