സ്കൂൾ വാർഷിക പരീക്ഷ മാർച്ച്‌ 1 മുതൽ


തിരുവനന്തപുരം :- ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ സ്കൂൾ വാർഷികപരീക്ഷ മാർച്ച് ഒന്നിനു തുടങ്ങും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗത്തിലാണ് തീരുമാനം. ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

പ്രൈമറിയും ഹൈസ്കൂളും ഒന്നിച്ചുള്ള സ്കൂളുകളിൽ ഒന്നു മുതൽ 27 വരെയാണ് പരീക്ഷ. എസ്.എസ്.എൽ.സി പരീക്ഷയുള്ള ദിവസങ്ങളിൽ ഇവിടെ മറ്റു ക്ലാസുകൾക്ക് പരീക്ഷയുണ്ടാവില്ല. പ്രൈമറി മാത്രമായ സ്കൂളുകളിൽ മാർച്ച് 18 മുതൽ 26 വരെയായിരിക്കും. മുസ്‌ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകളിൽ റംസാൻ വ്രതത്തിനുശേഷം പരീക്ഷ നടത്തും.

Previous Post Next Post