മുല്ലക്കൊടി :- പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ നാലാമത് വീട്ടുമുറ്റ സദസ്സ് മുല്ലക്കൊടി അറാക്കാവിൽ നടന്നു. "ചട്ടങ്ങളെ മാറ്റിച്ച ആശാൻ കവിതകൾ, കവിയുടെ ചരമ ശതാബ്ദി വേളയിൽ വായിക്കുമ്പോൾ" എന്ന വിഷയത്തിൽ മുകുന്ദൻ അയനത്ത് പ്രഭാഷണം നടത്തി.
എൻ.വി.എൻ അരിമ്പ്രയ അധ്യക്ഷത വഹിച്ചു.അൻസിക, സ്വാതിക, ചൈതന്യ എന്നിവർ കവിതകളും ഗാനങ്ങളും ആലപിച്ചു. സദസ്സിൽ പി.വി. രാജേന്ദ്രൻ സ്വാഗതവും ബാലൻ മുണ്ടോട്ട് നന്ദിയും പറഞ്ഞു.