വിമൺ ഇന്ത്യ മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "സാമൂഹിക തിന്മകൾക്കെതിരെ സ്ത്രീ മുന്നേറ്റം" ക്യാമ്പയിന്റെ ഭാഗമായി പകൽ നാളം പരിപാടി സംഘടിപ്പിച്ചു


കണ്ണൂർ :- വിമൺ ഇന്ത്യ മൂവ്മെന്റ് നടത്തുന്ന "സാമൂഹിക തിന്മകൾക്കെതിരെ സ്ത്രീ മുന്നേറ്റം" എന്ന സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കാൽടെക്സിൽ നടത്തിയ പകൽനാളം പരിപാടി സംഘടിപ്പിച്ചു. വിമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ട്രഷറർ മഞ്ജുഷ മാവിലാടം ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ലഹരിയിൽ മുക്കിക്കൊല്ലുന്ന നയം സർക്കാർ തിരുത്തണമെന്ന് മഞ്ജുഷ ആവശ്യപ്പെട്ടു.

ലഹരിയുടെയും മയക്കു മരുന്നിന്റെയും ഉപയോഗവും വിൽപ്പനയും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ ഭീതിജനകമാം വിധം തകർക്കുകയാണ്. കോളേജ് ക്യാമ്പസുകൾ , ഹോസ്റ്റലുകൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളെല്ലാം ലഹരി വിപണ കേന്ദ്രങ്ങളായി മാറി . ഇതിനെതിരെ ശക്തമായ നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നുണ്ടാവണമെന്നും മഞ്ജുഷ ആവശ്യപ്പെട്ടു

പരിപാടിയിൽ വിമൺ ഇന്ത്യ മൂവ്മെന്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സമീറ ഫിറോസ് അധ്യക്ഷത വഹിച്ചു. SDPI ജില്ലാ പ്രസിഡന്റ്‌ എ.സി ജലാലുദ്ധീൻ , ജില്ലാ കമ്മിറ്റി അംഗം റജീന മൂസക്കുട്ടി,   ജില്ലാ സെക്രട്ടറി ഷമീറ, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റിയംഗം ഷഹനാസ് തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post