കുറ്റ്യാട്ടൂർ ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ ആനിക്കുന്നത്ത് കെ.വി ബാലകൃഷ്ണൻ നമ്പ്യാരുടെ സ്മരണാർഥം കുടുംബം നിർമ്മിച്ച തിടപ്പള്ളി, ഓഫീസ് എന്നിവ സമർപ്പിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ ആനിക്കുന്നത്ത് കെ.വി ബാലകൃഷ്ണൻ നമ്പ്യാരുടെ സ്മരണാർഥം കുടുംബം നിർമ്മിച്ച തിടപ്പള്ളി, ഓഫീസ് എന്നിവയുടെ സമർപ്പണം നടന്നു. കുടുംബാംഗങ്ങൾ ചേർന്ന് കുറ്റ്യാട്ടൂർ ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവഹികൾക്ക് രാവിലെ ക്ഷേത്രത്തിൽ  നടന്ന ചടങ്ങിൽ സമർപ്പിച്ചു. ഓഫിസ്, തിടപ്പള്ളി എന്നിവയുടെ സമർപ്പണത്തിന് ശേഷം പ്രസാദസദ്യ നടന്നു. വൈകിട്ട് ചുറ്റുവിളക്ക് അടിയന്തിരവും നടന്നു.

ക്ഷേത്രം സ്ഥാനികൻ കതൃക്കോട്ട് മനീഷ് ആയത്താർ, എംബ്രോൻ വിഷ്ണു നാരായണൻ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് കതൃക്കോട്ട് മാതൃസമിതിയുടെ തിരുവാതിര, ശിവദം കുറ്റ്യാട്ടൂരിന്റെ കൈകൊട്ടിക്കളി, തിരുവാതിര, തുടങ്ങിയ ഒട്ടേറെ കലാപരിപാടികളും നടന്നു. കുറ്റ്യാട്ടൂർ കൂർമ്പകാവിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം കുറിക്കൽ നാളെ ഫെബ്രുവരി 13 ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിക്ക് കതൃക്കോട്ട് കഴകപ്പുരയിൽ വച്ച് നടക്കും. തുടർന്ന് പ്രസാദസദ്യ നടക്കും.

Previous Post Next Post