കണ്ണൂർ :- കണ്ണൂരിൽ ബ്രൗൺ ഷുഗർ പിടികൂടി. 41 ഗ്രാമോളം ബ്രൗൺ ഷുഗറുമായി കരിയാട് പെരിങ്ങത്തൂർ സ്വദേശി മുഹമ്മദ് ബാഷിത്തിനെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാറിന്റെ നിർദ്ദേശ പ്രകാരം കണ്ണൂർ കെഎസ്ആർടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന റെയ്‌ഡിലാണ് ബ്രൗൺഷുഗർ പിടികൂടിയത്. കണ്ണൂർ എ സി പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ടൗൺ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.