മയ്യിൽ :- തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയവും യുവത യുവജനവേദിയും ചേർന്ന് ‘യുവസംഗമം’ ശിൽപശാല സംഘടിപ്പിച്ചു. എഴുത്തുകാരൻ ആർ.ഷിജു ഉദ്‌ഘാടനം ചെയ്‌തു. കെ.വൈശാഖ് പ്രവർത്തന നയരേഖ അവതരിപ്പിച്ചു. കെ.സി നിധിൻ അധ്യക്ഷനായി.
കെ.കെ റിഷ്‌ന, രമ്യ പ്രദീപ് കുമാർ, സി.വി ഹരീഷ് കുമാർ, കെ.ഷാജി, അശ്വതി വാടി, ടി.ഒലീന, സി സജേഷ്, എസ് അർജുൻ, പി അനഘ,വി സി.ഷിനോജ്, വി.വി പ്രിയ എന്നിവർ സംസാരിച്ചു. പെൺവായന ചലഞ്ചിലെ ഡിസംബർ, ജനുവരി മാസത്തെ വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.