പള്ളിപ്പറമ്പ് ഹിദായത്ത് സിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികോത്സവം സംഘടിപ്പിച്ചു


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഹിദായത്ത് സിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികോത്സവം സംഘടിപ്പിച്ചു. കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സുപ്രണ്ട് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കണ്ണടയായിരിക്കണം അധ്യാപകരെന്നും അവരുടെ കണ്ണിലൂടെയാണ് കുട്ടി ലോകത്തെ കാണേണ്ടതെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ ദാറുൽ ഹസനാത്ത് വർക്കിംഗ് സെക്രട്ടറി കെ.പി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി കെ.എൻ മുസ്ഥഫ, സ്കൂൾ കൺവീനർ ശരീഫ് മാസ്റ്റർ, ചെയർമാർ പോക്കർ ഹാജി പള്ളിപ്പറമ്പ്, എ.ടി മുസ്ഥഫ ഹാജി, എം.വി ഹുസൈൻ, ആസാദ് വാരം റോഡ്, പിടിഎ പ്രസിഡന്റ് എം.വി മുസ്തഫ, സ്കൂൾ പ്രിൻസിപ്പാൾ ഡോ: താജുദ്ദീൻ വാഫി, വൈസ് പ്രിൻസിപ്പാൾ സുനിത ടീച്ചർ, പ്രോഗ്രാം കൺവീനർ വഹീദ ടീച്ചർ, മുഹമ്മദ് പി.പി, മാനേജർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ലത്തീഫ് പള്ളിപ്പറമ്പ്, സുഫൈജ, ഒ.കെ റഷീദ്, മുരളി മാസ്റ്റർ, റംഷാദ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post