കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിച്ചു. കാരാറമ്പ് കുറ്റ്യാട്ടൂർ ബേങ്ക് ഹാളിൽ വെച്ച് നടന്ന പരിപാടി തളിപ്പറമ്പ് സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ) വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ആർ.വി രാമകൃഷ്ണൻ സ്വാഗതവും ബേങ്ക് ഡയറക്ടർ വി.വി വിജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു.