മയ്യിൽ :- മയ്യിൽ ചിലമ്പൊലി കലാവിദ്യാലയത്തിന്റെ എട്ടാം വാർഷികദിനാഘോഷം നടത്തി . ആൽമരച്ചോട്ടിൽ ഭൂവന്ദനം നടത്തി ചെക്യാട്ട് ക്ഷേത്രത്തിൽ നടത്തിയ ഓപ്പൺ ക്ലാസ്സ് പഠിതാക്കൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. ഡാൻസർ മനോജ് കല്യാട്, വിശിഷ്ടാതിഥി അമൃത ഉമേഷ്, രശ്മി റാം കണ്ണൂർ എന്നിവർ ക്ലാസ്സ് നയിച്ചു.
റിട്ടയേർഡ് അധ്യാപകനും അവാർഡ് ജേതാവും കലാ സാംസ്കാരിക പ്രവർത്തകനുമായ രവി നമ്പ്രമാണ് കലാവിദ്യാലയം ഡയറക്ടർ. 2017 ൽ ഏഴു കുട്ടികളുമായി ആരംഭിച്ച് 7 വർഷം കൊണ്ട് 970 പഠിതാക്കൾക്ക് കലാനൈപുണി വികസനത്തിന്റെ പുത്തൻ പാഠങ്ങൾ പകർന്ന ഈ കലാ വിദ്യാലയം സ്കൂൾ കോളേജ് കലോത്സവങ്ങളിൽ സംസ്ഥാന തലം വരെ ഉന്നതവിജയികളെ സൃഷ്ടിച്ചു. സർക്കാരിന്റെ കലാപഠന സ്ക്കോളർഷിപ്പ് നേടിയ വിദ്യാർഥികൾ , നഴ്സറി മുതൽ മെഡിസിൻ വരെയുള്ള പഠിതാക്കൾ ഒക്കെ ഇവിടെയുണ്ട്. നിർധന വിദ്യാർഥികൾക്ക് സൗജന്യ പരിശീലനവും നല്കുന്നുണ്ട്.