ചേലേരി :- വളവിൽ ചേലേരി പതിനാലാം വാർഡിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് നിർവഹിച്ചു. വാർഡ് മെമ്പർ ഇ.കെ അജിത അധ്യക്ഷത വഹിച്ചു. കെ.സാവിത്രി റിപ്പോർട്ട് അവതരിപ്പിച്ചു. എഡിഎസ് അംഗം കെ.സുമിത്ര സ്വാഗതം പറഞ്ഞു.
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച സാവിത്രി.കെ, രജില സി.പി, അനുഷ എം.കെ, സംഗീത് ടി.ഒ, അഭിനന്ദ് സി.പി എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.