മയ്യിൽ :- മയ്യിൽ കാവിന്മൂല ചെറുപഴശ്ശി ശ്രീ പുതിയ ഭഗവതി കാവ് കളിയാട്ട മഹോത്സവം മാർച്ച് 1 മുതൽ 6 വരെ നടക്കും.
മാർച്ച് ഒന്നിന് വൈകുന്നേരം 4 30ന് കലവറ നിറയ്ക്കൽ ഘോഷയാത്ര വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. പുതിയ ഭഗവതി തോറ്റം തുടങ്ങൽ, പുതിയ ഭഗവതിയുടെ അന്തിതോറ്റം, പുതിയ ഭഗവതിയുടെ കൊടീല തോറ്റം, കാഴ്ചവരവ്, വീരൻ കാളി തോറ്റം, വീരൻ കാളി തെയ്യം.
മാർച്ച് രണ്ടിന് പുലർച്ചെ പുതിയ ഭഗവതി, ഭദ്രകാളി. വൈകുന്നേരം വീരൻ തോറ്റം, മൂത്തഭഗവതി തോറ്റം, വീരൻ ദൈവം. മാർച്ച് 3 രാവിലെ മൂത്ത ഭഗവതി. വൈകുന്നേരം മരക്കലത്തിൽ ഭഗവതിയുടെ തോറ്റം, വീരൻ തോറ്റം, വീരൻ ദൈവം. മാർച്ച് നാലിന് മരക്കലത്തിലമ്മയുടെ തോറ്റം, കരിവേടൻ ദൈവത്തിന്റെ വെള്ളാട്ടം, വീരൻ തോറ്റം പുലിയോരു കാളി തോറ്റം, വീരൻ ദൈവം, കരിവേടൻ ദൈവം.
മാർച്ച് 5 മരക്കലത്തമ്മയുടെ തോറ്റം, മരക്കലത്തമ്മയുടെ കൊടിയില തോറ്റം. വൈകുന്നേരം 6 30ന് ശേഷം ഇളം കോലം. തുടർന്ന് ഉദയമംഗലം മുച്ചിലോട്ടുകാവ് പരിസരത്തുനിന്ന് വാദ്യമേളത്തോടുകൂടിയുള്ള കാഴ്ച വരവ്. വിഷ്ണുമൂർത്തി തോറ്റം, വീരൻ തോറ്റം, നമ്പോലരൻ പൊറാട്ട്, പുലയൊരുകാളി തോറ്റം, കൊടിയില തോറ്റം, വീരൻ ദൈവം, പടയേറ്. മാർച്ച് ആറിന് കാരം ദൈവം, നാഗകനി, വിഷ്ണുമൂർത്തി, പുലിയൊരു കാളി, മരക്കലത്തിലമ്മ മാപ്പിളപൊറോട്ട് എന്നിവ ഉണ്ടായിരിക്കും.
മാർച്ച് 5 6 തീയതികളിൽ അന്നദാനം ഉണ്ടായിരിക്കും.