കുറ്റ്യാട്ടൂർ :- ദാരിദ്ര്യമുക്ത വാർഡ് എന്ന ലക്ഷ്യത്തിനൊരുങ്ങി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ പഴശ്ശി ഒന്നാം വാർഡ്. ദാരിദ്ര്യം ഇല്ലാത്ത വാർഡാക്കി മാറ്റാൻ വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ സർവ്വേ നടത്തുന്നു.
സന്നദ്ധ പ്രവർത്തകരുടെയും പ്രവാസികളുടെയും ജീവകാരുണ്യ പ്രവർത്തകരുടെയും സഹകരണത്തോടെ പഴശ്ശി വാർഡിൽ സർവ്വേ നടത്തി മരുന്നിനും ആഹാരത്തിനും ബുദ്ധിമുട്ടു നേരിടുന്നവരെ കണ്ടെത്തി അവർക്ക് മാസത്തിൽ പണം നേരിട്ട് എത്തിച്ചു കൊടുക്കും. ജോലി ചെയ്യാൻ കഴിയുന്നവർക്ക് ജോലി കൊടുക്കുകയും വീടില്ലാതെ വളരെ വിഷമിക്കുന്നവർക്ക് വീടുവെച്ച് നൽകുകയും ചെയ്യും.