കൊളച്ചേരി :- ഫ്രണ്ട്സ് പന്ന്യങ്കണ്ടി നടത്തുന്ന പി.പി റാസിഖ് മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയും പാലോട്ടിൽ മുഹമ്മദ് കുഞ്ഞി റണ്ണേഴ്സ് ട്രോഫിക്ക് വേണ്ടിയുമുള്ള ഒന്നാമത് ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ഞായറാഴ്ച കൊളച്ചേരി മുക്ക് മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്നു. തളിപ്പറമ്പ് തഹസീൽദാർ കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഹംസ പി.എം അധ്യക്ഷനായി.
മയ്യിൽ SI സുധാകരൻ , കൊളച്ചേരി പഞ്ചായത്ത് അംഗം ബാലൻ , ശ്രീധരൻ സഘമിത്ര , യങ് ചാലഞ്ചേഴ്സ് മുൻ ഗോൾ കീപ്പർ പി.പി അബ്ദുൽ നാസർ, വി.പി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. ചടങ്ങിൽ സംഘാടക സമിതി കൺവീനർ സി.കെ അബ്ദുൽ ഖാദർ സ്വാഗതവും നൗഫീർ നന്ദിയും പറഞ്ഞു. സമിതി ചെയർമാൻ വി.പി സിദ്ധീഖ്, കോർഡിനേറ്റർ ശറഫു കെ.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ആദ്യ മത്സരത്തിൽ സിറ്റി ബ്രദേഴ്സ് നാറാത്തും, ബലദിയ GCC FC യും തമ്മിൽ ഏറ്റുമുട്ടി. ഗോൾ രഹിത നിലയിൽ അവസാനിച്ച കളിയിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ബ്രദേഴ്സ് നാറാത്ത് ജേതാക്കളായി. തുടർന്ന് നടന്ന രണ്ടാം ലാപ്പ് കളിയിൽ സ്റ്റുഡിയോ ബനാന കാനച്ചേരിയും ഓൺ ലൈൻ സെലൂഷൻ ഹബ് ബ്രദേഴ്സ് എട്ടിമ്മലും തമ്മിൽ നടന്ന കളിയിൽ സ്റ്റുഡിയോ ബനാന ജേതാക്കളായി.
ഇന്ന് ഫെബ്രുവരി 12 തിങ്കളാഴ്ച
(7 മണി) - സി. കമ്പനി കൊളച്ചേരി - DBD മാങ്കടവ്
(8 മണി) | KKCC പന്ന്യങ്കണ്ടി - ലമാസില്ല ചക്കരക്കൽ
ഫെബ്രുവരി 13 ചൊവ്വ
(7 മണി) സ്പോർട്ടിങ്ങ് എഫ് സി മാട്ടുൽ- LDZ പന്ന്യങ്കണ്ടി
(8 മണി) ഗ്യാരിസൺ കൊയ്യോട് - ഫീനിക്സ് ആയിപ്പുഴ
ഫെബ്രുവരി 14 ബുധൻ
(7 മണി) ബ്രദേഴ്സ് കമ്പിൽ - ഫ്രൻസ് പന്ന്യങ്കണ്ടി
(8 മണി) Mycc നാലാംപീടിക - മിയാമി സീതി സാഹിബ് തളിപ്പറമ്പ എന്നീ ടീമുകൾ മാറ്റുരയ്ക്കും.
ഫെബ്രുവരി 15, 16 തീയ്യതികളിൽ ക്വാർട്ടർ ഫൈനൽ, 17 ന് സെമി ഫൈനൽ, 18 ന് ഫൈനൽ മത്സരവും നടക്കും.