കുമ്മായക്കടവ് : കുമ്മായക്കടവ് ജൂനിയർ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ ഡൈനാമോസ് കുമ്മായക്കടവ് ഡെവിൾസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി. കുമ്മായക്കടവ് ആട് ഫാം ഗ്രൗണ്ടിലാണ് മത്സരം നടന്നത്. മത്സര വിജയികൾക്ക് മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സ് ട്രോഫി MSF പഞ്ചായത്ത് പ്രവർത്തക സമിതി അംഗം ജാബിർ പി.പിയും, മറ്റ് ട്രോഫികൾ MSF പഞ്ചായത്ത് സെക്രട്ടറി ആദിൽ പി.പി യും കൈമാറി.
മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സിറാജ് എം.കെ, ശാഖ സെക്രട്ടറി കാദർ കെ.പി, പൂക്കോയ തങ്ങൾ പാലിയേറ്റീവ് അംഗം മുത്തലിബ്. ടി എന്നിവർ അതിഥികളായി.