തിരുവനന്തപുരം :- വെളുത്തുള്ളി വില കുതിക്കുന്നു. ചാല മാർക്കറ്റിൽ ഇന്നലെ ചില്ലറ വിൽപന കിലോയ്ക്ക് 450 രൂപയായിരുന്നു. ഒരു മാസം മുൻപ് 300-350 രൂപ വരെയായിരുന്നു വില. രണ്ടാഴ്‌ച യ്ക്കുള്ളിലാണ് വില ഉയർന്നതെന്നും ഇത്രയും വില ഉയരുന്നത് ആദ്യമാണെന്നും വ്യാപാരികൾ പറയുന്നു. കഴിഞ്ഞ വർഷം വെളുത്തുള്ളി കിലോയ്ക്ക് 32-40 രൂപയായിരുന്നു വില.
തമിഴ്‌നാട്, മഹാരാഷ്ട്ര, മധ്യ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്കു പ്രധാനമായും വെളുത്തുള്ളി എത്തുന്നത്. കാലാവസ്‌ഥാ വ്യതിയാനത്തെ തുടർന്ന് ഈ സംസ്‌ഥാനങ്ങളിൽ വെളുത്തുള്ളി ഉൽപാദനം ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.