മുല്ലക്കൊടി :- മുല്ലക്കൊടിയിൽ പന്നിക്കൂട്ടം കവുങ്ങിൻതോട്ടങ്ങൾ നശിപ്പിച്ചു. മുല്ലക്കൊടിയിലെ പി.ടി സന്തോഷിൻ്റെ രണ്ടുവർഷം പ്രായമായ 40-ലധികം കവുങ്ങുകളും 10 തെങ്ങുകളും കഴിഞ്ഞ ദിവസം നശിപ്പിച്ചു. മുല്ലക്കൊടി കൈവയൽ പാടശേഖരത്തിനു സമീപത്തെ നെൽവയലുകൾ, വാഴത്തോട്ടം എന്നിവയും പന്നിക്കൂട്ടം നശിപ്പിച്ചിരുന്നു.
എ.വി കുഞ്ഞികൃഷ്ണൻ, കെ.വി കരുണാകരൻ എന്നിവരുടെ നെൽക്കൃഷി പൂർണമായും നശിപ്പിച്ച നിലയിലാണ്. പന്നികളെ വെടിവെക്കാനുള്ള നടപടികൾ മയ്യിൽ പഞ്ചായത്ത് അടിയന്തരമായി കൈക്കൊള്ളണമെന്ന് പാടശേഖര സമിതി പ്രസിഡന്റ് പി.ടി ഭാസ്ക്‌കരൻ ആവശ്യപ്പെട്ടു.