'കൊളച്ചേരി വാർത്തകൾ ' തുണയായി ; നഷ്ടപ്പെട്ട ചൂരിദാർ സെറ്റ് ഉടമയ്ക്ക് തിരിച്ചുകിട്ടി


കൊളച്ചേരി :-
ഓട്ടോയിൽ മറന്നു വെച്ച ചൂരിദാർ സെറ്റ് ഉടമയ്ക്ക് തിരിച്ചു നൽകി കൊളച്ചേരി മുക്കിലെ ഓട്ടോ ഉടമ പി പി  പ്രകാശൻ മാതൃകയായി. 

ഇന്നലെ വൈകുന്നേരം കാട്ടാമ്പള്ളിയിൽ നിന്നും പാമ്പുരുത്തിയിലെ കല്യാണത്തിന് പങ്കെടുക്കാനായി ഓട്ടോയിൽ കയറിയ ഫാമിലി മറന്നു വച്ച ചൂരിദാർ സെറ്റ് ശ്രദ്ധയിപ്പെട്ടതോടെ ഓട്ടോ ഡ്രൈവർ അവരെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടങ്ങി.തുടർന്ന് 'കൊളച്ചേരി വാർത്തകൾ Online News ' വഴിയും വാർത്ത വന്നു.തുടർന്ന് വാർത്ത ശ്രദ്ധയിൽപ്പെട്ടവർ  Share ചെയ്ത് വാർത്ത ചൂരിദാർ നഷ്ടപ്പെട്ടവരിലേക്ക് എത്തുകയും അവർ ഓട്ടോ ഡ്രൈവവരെ ബന്ധപ്പെടുകയും അങ്ങനെ ഇന്ന് രാവിലെ കൊളച്ചേരിമുക്ക് ഓട്ടോസ്റ്റാൻ്റിലെത്തി ഓട്ടോ ഡ്രൈവറിൽ നിന്നും ചൂരിദാർ സെറ്റ് കൈപറ്റുകയും ഉണ്ടായി. 

ഓട്ടോ ഡ്രൈവറുടെ സത്യസന്ധവും നിസ്വാർത്ഥവുമായ  സമീപനത്തെ  എല്ലാവരും പ്രശംസിക്കുകയും ചെയ്തു.

Previous Post Next Post