കർഷക സംഘം മയ്യിൽ ഏരിയ കമ്മിറ്റി കർഷക കൂട്ടായ്മ സംഘടിപ്പിച്ചു

 


 

മയ്യിൽ:-16 വർഷത്തിന് ശേഷം പഴശ്ശി കനാൽ വഴി ജലം ഒഴുക്കി ജലസേചനത്തിന് യോഗ്യമാക്കിയ കേരള സർക്കാറിന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് കർഷക സംഘംമയ്യിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ കട്ടോളി കനാൽപാലത്തിൽ സംഘടിപ്പിച്ചു. 

കർഷകസംഘം മയ്യിൽ ഏരിയ പ്രസിഡണ്ട് എം. പ്രസാദിന്റെ അധ്യക്ഷതയിൽ കർഷകസംഘം  സംസ്ഥാന കമ്മിറ്റിയംഗം കെ.സി മനോജ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം മയ്യിൽ ഏരിയ സെക്രട്ടറി പി. പവിത്രൻ. ഏരിയ ജോ . സെക്രട്ടറി പി.ദിവാകരൻ. കർഷക സംഘം മാണിയൂർ വില്ലേജ് സെക്രട്ടറി ഒ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കർഷകസംഘം വേശാല വില്ലേജ് സെക്രട്ടറി കെ.ഗണേഷ്കുമാർ സ്വാഗതം പറഞ്ഞു.







Previous Post Next Post