എട്ടേയാർ :- എട്ടേയാറിൽ പ്രധാന റോഡരികിലെ കൂറ്റൻ തണൽമരം തീയിട്ട് നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി ആക്ഷേപം. മയ്യിൽ ചാലോട് പ്രധാന റോഡിൽ എട്ടേയാറിൽ ഓട്ടോ ടാക്സി സ്‌റ്റാൻഡിനു സമീപത്തെ തണൽ മരമാണ് തീയിട്ട് നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മരത്തിന്റെ അടിഭാഗത്ത് ശക്തമായി തീ ഉയരുന്നത് കണ്ട സമീപവാസികൾ എത്തി തീയണച്ചെങ്കിലും തീ വെച്ചവരെ കണ്ടെത്താനായില്ല. തീ പടർന്ന് മരത്തിൻ്റെ അടിഭാഗവും ശിഖരങ്ങളും പരിസരപ്രദേശവും കത്തിയ നിലയിലാണ്. പെട്രോൾ ഉപയോഗിച്ചാണ് കത്തിക്കാൻ ശ്രമം നടത്തിയതെന്ന് പരിസരവാസികൾ പറയുന്നു.
എട്ടേയറിനു കുളിരേകി നിലകൊള്ളുന്ന വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ തണൽമരം നശിപ്പിക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തി നിയമപരമായ ശിക്ഷ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.