കണ്ണാടിപ്പറമ്പിൽ നിരോധിത ഉൽപന്നങ്ങളുടെ ശേഖരം പിടിച്ചെടുത്തു


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്തിൻ്റെ വിജിലൻസ് സ്ക്വാഡ് കണ്ണാടിപ്പറമ്പിൽ നടത്തിയ പരിശോധനയിൽ ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വൻ ശേഖരം പിടിച്ചെടുത്തു. കണ്ണാടിപ്പറമ്പ് മാലോട്ട് ഉള്ള ഒരു വീട്ടിൽ സൂക്ഷിച്ച ഉൽപന്നങ്ങളാണ് പഞ്ചായത്ത് പിടിച്ചെടുത്തത്. വീട്ടിൽ ശേഖരിച്ച് വെച്ച് വാഹനത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കടകളിൽ വിതരണം ചെയ്ത് വരികയിരുന്നു. ഒറ്റത്തവണ ഉപയോഗ നിരോധിത ഉൽപന്നങ്ങളായ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് ഗ്ലാസ്സുകൾ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ തുടങ്ങിയവയാണ് പഞ്ചായത്ത് കണ്ടെടുത്തത്. നിരോധിത ഉൽപന്നങ്ങൾ വിൽപന നടത്തിയ സൈഫുദ്ദീൻ ടി.പി. എന്നവർക്ക് പഞ്ചായത്ത് 10000 രൂപ പിഴ ചുമത്തി. തുടർന്നും പരിശോധനകൾ വ്യാപകമായി നടത്തുമെന്ന് സ്ക്വാഡ് അറിയിച്ചു.

പരിശോധനയിൽ പഞ്ചായത്ത് വിജിലൻസ് സ്ക്വാഡ് അംഗങ്ങളായ സനീഷ് കെ., പ്രകാശൻ എൻ.കെ., അനുഷ്മ പി., സുമേഷ് ഇ.കെ., ഷിബിൻ ജെ. എന്നിവർ പങ്കെടുത്തു.

Previous Post Next Post