സ്വന്തമായി എൽ ഇ ഡി ബൾബുകൾ നിർമിച്ച് പാമ്പുരുത്തി മാപ്പിള യു.പി.സ്കൂൾ വിദ്യാർത്ഥികൾ


നാറാത്ത്:-
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്  ടെക്നോളജി, & എൻവയോൺമെന്റിന്റെയും കേന്ദ്ര ഗവണ്മെന്റിന്റെ പരിസ്ഥിതി-വനം- കാലാവസ്ഥ വ്യതിയാനം- മന്ത്രാലയത്തിന്റെയും സഹായത്തോടെ പാമ്പുരുത്തി മാപ്പിള എ യു പി സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയിൽ (ഇ ഇ പി) 50 ഓളം എൽ ഇ ഡി ബൾബുകൾ സ്വന്തമായി നിർമ്മിച്ച് പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ വിദ്യാർത്ഥികൾ.

 പരിസ്ഥിതി -ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കുട്ടികളെ  ബോധവൽക്കരിക്കുകയും പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ജീവിതശൈലി സ്വീകരിക്കാൻ അവരെ പ്രേരിപ്പിക്കുന്നതോടൊപ്പം  എൽ ഇ ഡി ബൾബിന്റെ നിർമാണവും വിതരണവും  വൈദ്യുതിയും പണവും ലാഭിക്കുന്നതിന് സമൂഹത്തിന് ഉപയോഗപ്രദമാകുമെന്ന് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും ചെയ്തു.

പരിസ്ഥിതി ബോധവൽക്കരണത്തിന്റെ ഭാഗമായി പാമ്പുരുത്തി ഗ്രാമ പ്രദേശത്തെ മുഴുവൻ വീടുകളിലും എൽ ഇ ഡി ബൾകൾ നിർമിച്ചു നൽകുന്നതിന്റെ പരിശ്രമത്തിലാണ് വിദ്യാർത്ഥികൾ.കേരള എനർജി മാനേജ്മെന്റ് സെന്റർ റിസോഴ്സ് പേഴ്സണൽ ശ്രീ: സാബിർ പി .ബൾബ് നിർമാണ പരിശീലനവും ബോധവൽക്കരണ ക്ലാസും നടത്തി.

പി ടിഎ പ്രസിഡണ്ട് എം എം അമീർ ദാരിമിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ  കെ പി അബ്ദുൾസലാം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം അബ്ദുൽ അസീസ് ഹാജി, പി വി രത്നം,സി വി ഹർഷ എന്നിവർ സംസാരിച്ചു.

ഹെഡ്മാസ്റ്റർ സി രഘുനാഥ്  സ്വാഗതവും എം മുസമ്മിൽ നന്ദിയും പറഞ്ഞു.





Previous Post Next Post