കൊളച്ചേരി ഗ്രാമപഞ്ചായത്ത് നിർധനരായ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

 



കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് നിർധനരായ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ആസ്മ കെ.വിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് വിതരണോദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡന്റ് എം.സജിമ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അബ്ദുൽ അസീസ്.എം, എൻ.ദാമോദരൻ, ഇ.പി ഗോപാലകൃഷ്ണൻ, സുരേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.

മെമ്പർമാരായ അബ്ദുൽ സലാം കെ.പി, സമീറ സി.വി, മുഹമ്മദ്‌ അഷറഫ്.കെ, നാസിഫ വി.പി, സുമയ്യത്ത് എൻ.പി, റാസിന.എം, നാരായണൻ കെ. പി, അജിത ഇ.കെ സീമ കെ.സി, ഗീത വി.വി തുടങ്ങിയവർ പങ്കെടുത്തു.ICDS സൂപ്പർ വൈസർ സ്വാഗതവും ശ്രീദേവി ടീച്ചർ നന്ദിയും പറഞ്ഞു.






Previous Post Next Post