ഇരിക്കൂർ സ്വദേശിയായ യുവാവ് സൗദിയിൽ നിര്യാതനായി


ഇരിക്കൂർ :- ഇരിക്കൂർ സ്വദേശിയായ യുവാവിനെ സൗദി അറേബ്യയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇരിക്കൂർ സ്വദേശി മുഹമ്മദിന്റെ മകൻ ഷംസാദ് മേനോത്തിനെ(32)യാണ് കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്. കുടുംബ സമേതം ഖത്തീഫിലെ നാബിയയിലാണ് താമസിച്ചിരുന്നത്. ഭാര്യയും മക്കളും ഷംസാദിനടുത്ത് നിന്ന് നാട്ടിലേക്ക് മടങ്ങി ഒരാഴ്ചക്ക് ശേഷമായിരുന്നു സംഭവം. ഒരാഴ്ച മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്.

പത്ത് വർഷത്തോളമായി ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Previous Post Next Post