കണ്ണൂർ :- ഇൻലാൻഡ് ക്രൂയിസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഹൗസ് ബോട്ടുകളിലെയും ചെറുകിട ബോട്ടുകളിലെയും ജീവനക്കാരും ഉടമകളും അഴീക്കൽ ഫോർട്ട് ഓഫീസിലേക്ക് ജാഥയും ധർണ്ണയും നടത്തി. ടി.കെ ഗോവിന്ദൻ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. പി.മുകുന്ദൻ, ദാസൻ മാസ്റ്റർ, കെ.വി കുഞ്ഞിരാമൻ, കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ബോട്ട് സർവ്വേ, രജിസ്ട്രേഷൻ എന്നിവയിലെ നടപടികൾ ലഘുകരിച്ചു കാലതാമസം ഒഴിവാക്കുക, മലബാർ മേഖലയിൽ ആവശ്യത്തിന് പരശീലനം ലഭിച്ച ജീവനക്കാരെ കിട്ടാനില്ല. ആയതിനാൽ കണ്ണൂരിൽ ബോട്ട് ജീവനക്കാർക്കുള്ള പരിശീലന കേന്ദ്രം ആരംഭിക്കുക.
കേന്ദ്ര ഇൻലൻഡ് വെഹിക്കിൾ ആക്ടിൻ്റെ ചുവടുപിടിച്ചു സംസ്‌ഥാനനിയമം നടപ്പിലാക്കുമ്പോൾ ഉൾനാടൻ ബോട്ട് മേഖലക്ക് പ്രേത്യേക പരിഗണന നൽകുക.
ജീവനക്കാരുടെ പരിശീലം രെജിസ്ട്രേഷൻ, ലൈസൻസ് പുതുക്കൽ ഇനത്തിൽ കുത്തനെ വർധിപ്പിച്ച ഫീസ് കുറക്കുക.
ലൈസൻസ്സിനുള്ള പരിശീലന കാലാവധി കുറക്കുക.
മലബാർ മേഖലയിലെ ഹൗസ് ബോട്ടുകളുടെയും ചെറു ബോട്ടുകളുടെയും വളർച്ചക്കും സംരക്ഷണത്തിനും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.