കമ്പിൽ :- കമ്പിലിൽ പട്ടാപ്പകൽ മോഷണം. കമ്പിലിലെ 'ഫോക്കസ് വേൾഡ്' ഷോപ്പിലാണ് മോഷണം നടന്നത്. മൂന്ന് നാടോടി സ്ത്രീകൾ മോഷണം നടത്തുന്നതിന്റെ CCTV ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തോളം വില വരുന്ന സാധനങ്ങളാണ് മോഷണം പോയതെന്ന് കടയുടമ പറഞ്ഞു.
ഫെബ്രുവരി 13 ചൊവ്വാഴ്ച വ്യാപാരി വ്യവസായി കടയടപ്പ് സമരത്തെ തുടർന്ന് ഷോപ്പ് അവധിയായിരുന്നു. ആ ദിവസമാണ് മോഷണം നടന്നത്. നാടോടി സ്ത്രീകൾ ഷോപ്പിന്റെ സൈഡിലുള്ള മതിൽ വഴി കയറി ഷോപ്പിലെ കേബിളുകളും അനുബന്ധ സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു.
സാധനങ്ങൾ മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് CCTV ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നാടോടി സ്ത്രീകളാണ് മോഷ്ടാക്കൾ എന്ന് തിരിച്ചറിഞ്ഞത്. ഉടനെ മോഷണം പോയ സാധനങ്ങൾ അന്വേഷിച്ച് ഇറങ്ങിയപ്പോൾ കുടുക്കിമൊട്ടയിലെ ആക്രി കടയിൽ നിന്നും മറ്റുമായി മോഷ്ടാക്കൾ വിറ്റ സാധനങ്ങൾ കണ്ടെത്തി.