കൊളച്ചേരി:-തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മുഴുവനാളുകളെയും ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ, സാക്ഷരതാ മിഷൻ , കൈറ്റ് , എന്നിവയുടെ സഹായത്തോടെ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ബഹു: എം.എൽ.എ. എം വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ആരംഭിച്ച സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരത യജ്‌ഞം കൊളച്ചേരി ഗ്രാമ പഞ്ചായത്തിലും പൂർത്തീകരിച്ചതിൻ്റെ പ്രഖ്യാപനം 2024 ഫെബ്രുവരി 12 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾമജീദ് നിർച്ചഹിച്ചു.
സന്നദ്ധ സേവനത്തിന് തയ്യാറായ വളണ്ടിയർമാരും കുടുംബശ്രീ പ്രവർത്തകരും ഉൾപ്പെടെ 143 പേർ RP പരിശീലനത്തിൽ പങ്കെടുത്തു.145 കേന്ദ്രങ്ങളിൽ വെച്ചു നടത്തിയ ക്ലാസുകളിൽ 2743 പേർ പഠിതാക്കാളായി. പഠിതാക്കളിൽ ഏറ്റവും കൂടുതൽ പേർ 14-ാം വാർഡിൽ നിന്നായിരുന്നു. ഏറ്റവും കൂടുതൽ കേന്ദ്രങ്ങളിൽ ക്ലാസെടുത്ത കെ സാവിത്രി, സി.പി രജില എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
പഞ്ചായത്തിനുളള പ്രശംസാപത്രം ഡിജിറ്റൽ സാക്ഷരത സമിതി തളിപ്പറമ്പ് നിയോജക മണ്ഡലം കൺവീനർ കെ.സി ഹരികൃഷ്ണൻ നിർച്ചഹിച്ചു.മികച്ച പരിശീലകർക്കുളള സർട്ടിഫിക്കറ്റ് വിതരണം നിയോജക മണ്ഡലം കോർഡിനേറ്റർ പി.പി ദിനേശൻനിർവ്വഹിച്ചു.കുടുംബശ്രീക്കുള്ള ഉപഹാരം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രഹ്മണ്യൻ നൽകി.വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
വൈസ് പ്രസിഡൻ്റ് എം സജിമ അധ്യക്ഷത വഹിച്ചു റിപ്പോർട്ട് അവതരണം പഞ്ചായത്ത് കോഡിനേറ്റർ പി.കെ. പ്രഭാകരൻ മാസ്റ്റർ നിർവ്വഹിച്ചു.അസി: സെക്രട്ടറി എം ബാബു സ്വാഗതം പറഞ്ഞു.മെമ്പർ ഇ.കെ. അജിത നന്ദി രേഖപ്പെടുത്തി.വൈസ് പ്രസിഡൻ്റ് എം സജിമ അധ്യക്ഷത വഹിച്ചു.