ശബരിമല :- കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി ശ്രീകോവിൽ തുറന്ന് നെയ്ത്തിരി തെളിയിക്കും.
പതിനെട്ടാം പടിക്കുതാഴെ ആഴിയിൽ മേൽശാന്തി അഗ്നി പകർന്നുകഴിഞ്ഞാൽ ഭക്തർ പടി നെട്ടാംപടി കയറിത്തുടങ്ങും. ആദ്യദിനം പ്രത്യേക പൂജകളില്ല. 18-ന് രാത്രി 10-ന് ഹരിവരാസനം പാടി നട അടയ്ക്കും. വെർച്വൽ ക്യൂ ബുക്ക് ചെയ്താണ് ദർശനം. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്പോട്ട്ബുക്കിങ്ങും ഉണ്ട്.