കണ്ണാടിപ്പറമ്പ് :- പുല്ലൂപ്പി പുതിയ പുരയിൽ കതിവന്നൂർ വീരൻ മന്ദപ്പൻ ദേവസ്ഥാനം കളിയാട്ട മഹോത്സവം ഫെബ്രുവരി 24, 25 തീയതികളിൽ നടക്കും.
ഫെബ്രുവരി 24 ശനിയാഴ്ച ആരംഭിക്കും. കണ്ണാടിപ്പറമ്പ് പുല്ലൂപ്പി പുതിയപുരയിൽ കതിവന്നൂർ വീരൻ മന്ദപ്പൻ ദേവസ്ഥാനത്തെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് 24ന് വൈകുന്നേരം 4 മണിക്ക് കതിവന്നൂർ വീരൻ തുടങ്ങി തോറ്റം, അഞ്ചിന് ഗുളികൻ വെള്ളാട്ടം, ഏഴിന് കതിവന്നൂർ വീരൻ തോറ്റം, രാത്രി 12 മണി എളയടത്ത് ഭഗവതി കലശം.
ഫെബ്രുവരി 25ന് ഞായറാഴ്ച പുലർച്ചെ അഞ്ചിന് കതിവന്നൂർ വീരൻ ദൈവത്തിൻ്റെ പുറപ്പാട്, ഏഴിന് ഗുളികൻ കോലം, എട്ടിന് എളയടത്ത് ഭഗവതി എന്നീ തെയ്യങ്ങളുടെ പുറപ്പാട് ഉണ്ടാകും