കൊളച്ചേരി :- കൊളച്ചേരി ശ്രീ വിശ്വകർമ്മ ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടത്തിൻ്റെ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് ഹെൽപ്പ് ഡസ്ക് സംഘടിപ്പിച്ചു .മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. കെ.രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സോണൽ കൺവീനർ കുരുതിയോടൻ രാജൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് കെ.വി ശങ്കരൻ , സിക്രട്ടറി വിനോദ് എന്നിവർ സംസാരിച്ചു. ഐആർപിസി കൊളച്ചേരി ലോക്കൽ കമ്മിറ്റി കൺവീനർ കുഞ്ഞിരാമൻ പി.പി കൊളച്ചേരി സ്വാഗതവും അരക്കൻ മാധവൻ നന്ദിയും പറഞ്ഞു.