ന്യൂഡൽഹി :- സി.ആർ.പി.എഫ് , ബി.എസ്.എഫ്, സി.ഐ.എസ്.എഫ് തുടങ്ങിയ കേന്ദ്ര സായുധ പോലീസ് സേനകളിലെ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പരീക്ഷ ആദ്യമായി ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മലയാളം l3 പ്രാദേശിക ഭാഷകളിൽ നടത്തും.
അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുഗു, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പുരി, കൊങ്കണി എന്നിവയാണ് മറ്റുഭാഷകൾ. പരീക്ഷാ നടത്തിപ്പ് ഏജൻസിയായ സ്റ്റാഫ് സെലക്‌ഷൻ കമ്മിഷനും (എസ്.എസ്.സി) കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.