ഓൺലൈൻ തൊഴിൽ വാഗ്ദാനം നൽകി 14.5 ലക്ഷം രൂപ കവർന്നതായി പരാതി
കണ്ണൂർ :- ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 14.5 ലക്ഷം രൂപ കവർന്നതായി പരാതി. കണ്ണപുരം ആലക്കീൽ ഹൗസിൽ കെ.വി അശ്വതി കരുണയുടെ പണമാണ് നഷ്ടപ്പെട്ടത്. മീഡിയ ഏജൻസി റിക്രൂട്ടർ എന്ന വ്യാജേന പാർട്ട് ടൈം ജോലിയിലൂടെ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ മാസം 10 മുതൽ ഈ മാസം 1 വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി 14,56,175 നിക്ഷേപിപ്പിച്ച് പണമോ ലാഭമോ നൽകാതെ തട്ടിപ്പ് നടത്തിയതായാണു പരാതി