നാറാത്ത് വീട്ടിൽ നിന്ന് 8 പവൻ സ്വർണ്ണാഭരണം കവർന്നു




നാറാത്ത് :- നാറാത്ത് വീട്ടിൽ നിന്ന് 8 പവൻ സ്വർണാഭരണങ്ങൾ കവർന്നു. മുണ്ടോൻ വയലിൽ മുണ്ടപ്രത്ത് പി.രാജേഷിൻ്റെ വീട്ടിലാണു കവർച്ച. രാജേഷിൻ്റെ അമ്മയും അമ്മയുടെ സഹോദരിയുമാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞദിവസം രാത്രി കുളിമുറിയുടെ വാതിൽ കുത്തിത്തുറന്നാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ കവർന്നത്. മയ്യിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post