ചേലേരി :- ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ചേലേരി ഗ്രാമോത്സവം 2024 പരിപാടി സംഘടിപ്പിച്ചു. പരിപാടി പ്രശസ്ത നാടക പ്രവർത്തകനും ഏഷ്യാനെറ്റ് മുൻഷി ഫെയിമുമായ രാജേന്ദ്രൻ നാറാത്ത് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് .കെ.മുരളീധരൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആതുരസേവന രംഗത്ത് 30 വർഷത്തിലധികം പ്രവർത്തിച്ച ചേലേരിയിലെ ഡോ: കെ.സി.ഉദയഭാനു, നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ച് നാടകരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച കേരള സർക്കാരിന്റെ ഭാരത് ഭവൻ പുരസ്കാരം ഏറ്റുവാങ്ങിയ .ശ്രീധരൻ സംഘമിത്ര, ഏഷ്യാനെറ്റ് മെഗാ പരമ്പര മുൻഷി ഫെയിം .രാജേന്ദ്രൻ നാറാത്ത് എന്നിവരെ ആദരിച്ചു.
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് എക്സിക്യൂട്ടീവ് അംഗം പി.വിനോദ്, വായനശാല വനിതാ വേദി പ്രസിഡണ്ട് ഇ.പി.വിലാസിനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കലാ-കായിക രംഗത്തെ മികച്ച പ്രതിഭകളെ മൊമന്റോ നൽകി ആദരിച്ചു. വായനശാല സെക്രട്ടറി കെ വിനോദ് കുമാർ സ്വാഗതവും , ജോയിന്റ് സെക്രട്ടറി ശ്രീ.ബേബി രഞ്ജിത്ത് നന്ദിയും പറഞ്ഞു. തുടർന്ന് കലാ-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ചേലേരി നിവാസികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.