തിരുവനന്തപുരം :- ശബരിമലയുൾപ്പെടെയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ കാണിക്കവഞ്ചിയിലെ പണംമാർച്ച് 30-നു മുൻപ് എണ്ണി തിട്ടപ്പെടുത്തി കൈമാറണമെന്നു നിർദേശം. സാമ്പത്തികവർഷം അവസാനിക്കുന്ന സാഹചര്യത്തിലാണിത്.
ക്ഷേത്രങ്ങളിലെ വരുമാനത്തിൽ നിന്നു നൽകാനുള്ള മുഴുവൻ തുകയും ദേവസ്വം ബോർഡിന് ഉടൻ കൈമാറണമെന്ന് ഡെപ്യൂട്ടി കമ്മിഷണർമാർക്കും അസിസ്റ്റന്റ് കമ്മിഷണർമാർക്കും ശബരിമല എക്സിക്യുട്ടീവ് ഓഫീസർക്കും അക്കൗണ്ട്‌സ് ഓഫീസർ അയച്ച സർക്കുലറിൽ ആവശ്യപ്പെട്ടു.