ഫെബ്രുവരിയിൽ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത് 97,549 പേർ


മട്ടന്നൂർ :- ഫെബ്രുവരിയിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്‌തത്‌ 97,549 പേർ. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യാന്തര സെക്ട‌റിൽ 62,421 പേരും ആഭ്യന്തര സെക്ടറിൽ 35,128 പേരുമാണു യാത്ര ചെയ്തത്. ജനുവരിയിൽ 1,11,472 പേർ യാത്ര ചെയ്തിരുന്നു. മുംബൈ സെക്‌ടറിലെ പ്രതിദിന സർവീസ് ആഴ്ച്‌ചയിൽ 4 ദിവസമായി ചുരുക്കിയതോടെ ആഭ്യന്തര സെക്‌ടറിൽ മാത്രം ഏഴായിരത്തോളം യാത്രക്കാരുടെ കുറവ് രേഖപ്പെടുത്തി.

2023 ഫെബ്രുവരിയിൽ ഒരു ലക്ഷത്തിന് മുകളിൽ യാത്രക്കാർ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നു. സമ്മർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസുകൾ തുടങ്ങുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും വർധന ഉണ്ടാകുമെന്നാണു പ്രതീക്ഷ.

Previous Post Next Post