തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് സൗജന്യ ചികിത്സ


ദില്ലി :- ലോക്‌സഭാ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ഇത്തവണ സൗജന്യ ചികിത്സ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള കാലയളവിൽ ഉദ്യോഗസ്ഥർക്കുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾക്ക് സ്വകാര്യ -സർക്കാർ ആശുപത്രികളിലെല്ലാം പണം നൽകാതെ ചികിത്സ ലഭ്യമാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം. 

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നിയമന ഉത്തരവ് ലഭിച്ച എല്ലാ ഉദ്യോഗസ്ഥർക്കും ഈ സൗജന്യം ലഭിക്കും. ഇവർക്ക് അടിയന്തരമായി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ അടുത്തുള്ള ഏത് ആശുപത്രിയിലും കൊണ്ടുപോകാം. മുൻകൂർ പണം വാങ്ങാതെ ആവശ്യമായ ചികിത്സകളെല്ലാം നൽകണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശം.

Previous Post Next Post