കണ്ണൂർ :- ഉയര്‍ന്നവിജയം കരസ്ഥമാക്കിയ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ നിര്‍വ്വഹിച്ചു. 243 പേരാണ് സംസ്ഥാനത്ത് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്.
ക്ഷേമ നിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു. അക്കൗണ്ട്സ് ഓഫീസര്‍ ജിജി, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ സോജു അരിപ്പ, കെ ദാമോദരന്‍ മാസ്റ്റര്‍, അബ്ദു മൂന്നാംകുന്ന്, സി വിജയന്‍, വനജ രാഘവന്‍ എന്നിവര്‍ സംസാരിച്ചു.